
കേരളത്തിനെതിരെ കേന്ദ്രസർക്കാര്‍ തുടരുന്ന അവഗണനയ്ക്കെതിരായ സത്യഗ്രഹസമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പിലെ വാചകങ്ങള്‍ ചർച്ചയാകുന്നു. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനുപിന്നാലെ ആദ്യബലാത്സംഗക്കേസിലെ പരാതിക്കാരി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാചകമാണിത്.ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഇതിനകം വൈറലായി. ആ കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അതിജീവിതയും പ്രതികരിച്ചു.മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ, പിറക്കാതെ പോയ കുഞ്ഞിനോട് ക്ഷമാപണം നടത്തി വൈകാരിക കുറിപ്പാണ് അതിജീവിത ഫേസ്ബുക്കിൽ പങ്കുവെച്ചത്. “കുഞ്ഞാറ്റേ… അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു… ’ എന്ന കുറിപ്പിലെ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.