Site iconSite icon Janayugom Online

രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് മുഖ്യമന്ത്രി കുടുംബ സമേതം രാജ്ഭവനിലെത്തിയത്. ഏകദേശം 25 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയായിരുന്നു നടന്നത്. മുഖ്യമന്ത്രിയുമായി കുശലാന്വേഷണങ്ങള്‍ നടത്തിയ ഗവര്‍ണര്‍ പ്രഭാത സവാരിക്കായി അദ്ദേഹത്തെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴായിരുന്നു ഗവര്‍ണറുടെ ക്ഷണം. താനും ഒപ്പം കൂടാമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഒരു ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൂടിക്കാഴ്ചയില്‍ ഇരുവരും ഉപഹാരങ്ങളും കൈമാറി.

Exit mobile version