Site iconSite icon Janayugom Online

മലപ്പുറത്തെ സ്കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; അബദ്ധം പറ്റിയതെന്ന് സ്കൂളിൻറെ വിശദീകരണം

മലപ്പുറം തിരൂരിലെ സ്കൂളിൽ ആർഎസ്എസിൻറെ ഗണഗീതം പാടി കുട്ടികൾ. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് സംഭവം. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് സംഭവം നടക്കുന്നത്. കുട്ടികളാണ് പാട്ട് തെരഞ്ഞെടുത്തതെന്നും അത് ക്രോസ് ചെക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. അബദ്ധം പറ്റിയതാണെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. 

Exit mobile version