മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി കേരളാ പൊലീസുമായി സഹകരിക്കുന്നു. ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ബാന്‍ഡാണ് വി തയ്യാറാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അജിത്ത് വി ഐപിഎസ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്റുമായ ബിനു ജോസിന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട എസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ഔദ്യോഗികമായി പുറത്തിറക്കി.
മൂല്യവര്‍ധിത സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ വി എന്നും മുന്നിലാണെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്റുമായ ബിനു ജോസ് പറഞ്ഞു.
വി സുരക്ഷ ക്യുആര്‍ കോഡ് ബാന്‍ഡ് കൂട്ടം തെറ്റിപോകുന്ന തീര്‍ഥാടകരായ കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് കേരള പോലീസ് സേനയെ വളരെയധികം സഹായിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി പറഞ്ഞു.
English Summary: Children who go astray in Sabarimala can be found: Kerala Police with a plan
You may also like this video