കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് സീറോ കോവിഡ് നയങ്ങളില്‍ അയവ് വരുത്തി ചെെന.കര്‍ശന ലോക്ഡൗണും,നിരന്തര കോവിഡ് പരിശോധനകളും ക്വാറന്റെനും അടക്കമുള്ള സീറോ കോവിഡ് നടപടികളാണ് ചെെനയില്‍ പ്രതിഷേധത്തിനിടയാക്കിയത്.ബീജിങ്,ഷാങ്ഹായ്,ഗ്വാങ്ഷൂ തുടങ്ങി നിരവധി ചെെനീസ് നഗരങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്.ഒമിക്രോണ്‍ വ്യാപനം കുറയുകയാണെന്നും വാക്സിനേഷന്‍ നിരക്ക് വര്‍ധിക്കുകയാണെന്നും വെെസ് പ്രീമിയര്‍ സണ്‍ ചുലാന്‍ ദേശീയ ആരോഗ്യ കമ്മിഷനോട് സംസാരിക്കവെ പറഞ്ഞു.സമ്പദ് വ്യവസ്ഥയെയും ദെെനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിച്ച അവസ്ഥയില്‍ നിന്ന് മോചനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
English Summary: china is set to relax zero covid policies
You may also like this video