Site iconSite icon Janayugom Online

ചീനിക്കുഴി കൂട്ടക്കൊലപാതകം; പ്രതി ഹമീദിന് വധശിക്ഷ

സംസ്ഥാനത്തെ ഞെട്ടിച്ച ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതിയായ ഹമീദിന് തൊടുപുഴ അഡീഷണൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും പ്രതി അടയ്‌ക്കണം. ഹമീദ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നാലുപേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതിയെന്നും നിഷ്കളങ്കരായ രണ്ട് കുട്ടികളെ പോലും വെറുതെ വിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 

അതേസമയം, ശ്വാസംമുട്ട് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. സ്വത്തിന് വേണ്ടിയുള്ള തർക്കത്തെ തുടർന്നാണ് സ്വന്തം മകനെയും കുടുംബാംഗങ്ങളെയും തീവെച്ച് കൊന്ന കേസിൽ കോടതി ഇപ്പോൾ അന്തിമ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version