Site icon Janayugom Online

ക്രിസ്മസ് പുതുവത്സര യാത്ര: കെഎസ്ആർടിസിക്ക് റെക്കോഡ് നേട്ടം

ക്രിസ്മസ്, പുതുവത്സര കാലത്തെ സര്‍വീസുകളിലൂടെ കെഎസ്ആർടിസി കൈവരിച്ചത് റെക്കോഡ് നേട്ടം.
അവധിക്കാലം പ്രമാണിച്ച് അധിക ബസുകൾ സര്‍വീസിനായി സജ്ജമാക്കിയതും ഓൺലൈൻ റിസർവേഷൻ നൽകി ബംഗളൂരുവില്‍ നിന്നും ചെന്നൈയിൽ നിന്നും സർവീസുകൾ നടത്തുകയും ചെയ്തതോടെയാണ് കെഎസ്ആര്‍ടിസി നേട്ടം കൈവരിച്ചത്. ഡിസംബറില്‍ 222.32 കോടി രൂപ എന്ന ചരിത്ര നേട്ടത്തിനു പുറമെ എട്ട് കോടി ശരാശരി ദിവസ വരുമാനം നേടാനും സാധിച്ചു. 

സെപ്റ്റംബർ 12ന് ലഭിച്ച 8.41 കോടി രൂപ കളക്ഷൻ ഭേദിച്ച് ജനുവരി മൂന്നിന് 8.43 കോടി രൂപയെന്ന സർവകാല റെക്കോഡ് കളക്ഷനും നേടി. ഡിസംബർ 22 മുതൽ ജനുവരി രണ്ട് വരെയുള്ള ദിവസങ്ങളിൽ മാത്രം പ്രത്യേകമായി നടത്തിയ 274 സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെ 9362 ട്രിപ്പുകളിലായി 2,83,568 യാത്രക്കാർ മുൻകൂട്ടി റിസർവ്‌ ചെയ്തതു വഴി മാത്രം 12,25,71,848 രൂപ കെഎസ്ആർടിസിക്ക് നേടാനായതും റെക്കോഡ് ആണ്. നവംബർ 14 മുതൽ ആരംഭിച്ച ശബരിമല സ്പെഷ്യൽ സർവീസിലൂടെ ഒരു കോടി രൂപ വരുമാനവും ലഭിച്ചു.

Eng­lish Sum­ma­ry: Christ­mas New Year trav­el: KSRTC makes record profit

You may also like this video

Exit mobile version