Site iconSite icon Janayugom Online

സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു;ശക്തി ദുബേ ഒന്നാമത്, ആദ്യ 100ല്‍ ആറ് മലയാളികള്‍

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുുബേക്കാണ്ഹരിയാണ സ്വദേശി ഹര്‍ഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അര്‍ചിത് പരാഗിനാണ്.

ഡോംഗ്രേ അര്‍ചിത് പരാഗ് തിരുവനന്തപുരം എന്‍ലൈറ്റ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്‌ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് ശക്തി ദുബേ. പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ശക്തിയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.

എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദം നേടിയതാണ് ഹര്‍ഷിത ഗോയല്‍.ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ഹര്‍ഷിതയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍. ആദ്യ 50 റാങ്കില്‍ അഞ്ച് മലയാളികളുണ്ട്. ഇതിൽ മൂന്നും വനിതകളാണ്. നിരവധി മലയാളികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാളവിക ജി നായര്‍ — 45, നന്ദന ജിപി 47,സോണറ്റ് ജോസ് 54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദര്‍ശിനി-95 എന്നിവർ 100 ൽ താഴെ റാങ്കുകള്‍ നേടിയവരാണ്.രജത് ആര്‍— 169ാം റാങ്ക് നേടി.

സിവില്‍ സര്‍വീസ് പരീക്ഷ : ആദ്യ 100 ല്‍ ആറ് മലയാളികള്‍

2024 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നൂറ് റാങ്കുകളില്‍ ആറ് മലയാളികള്‍ ഇടം നേടി. ഇവരില്‍ നാല് പേര്‍ വനിതകളാണ്. ആദ്യ പത്തില്‍ മലയാളികള്‍ ആരുമില്ല. കോട്ടയം പാല സ്വദേശി ആല്‍ഫ്രഡ് തോമസാണ് 33ാം റാങ്ക് കരസ്ഥമാക്കി മലയാളികളില്‍ മുന്നിലെത്തിയത്. ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ് പാസായ ആല്‍ഫ്രഡ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കണക്കാണ് ഐശ്ചിക വിഷയമായി തെരഞ്ഞെടുത്തത്. അഞ്ചാം ശ്രമത്തിലാണ് ആല്‍ഫ്രഡ് നേട്ടം കൈവരിച്ചത്. തിരുവല്ല സ്വദേശിനി മാളവിക ജി നായര്‍ (45), പിറവം സ്വദേശി സോണറ്റ് ജോസ് (54), വാളകം സ്വദേശിനി നന്ദന ജി പി (47), പത്തനാപുരം സ്വദേശിനി റീനു അന്ന മാത്യു (81), ചാത്തന്നൂര്‍ സ്വദേശിനി ദേവിക പ്രിയദര്‍ശിനി (95) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റാങ്ക് നില.

Exit mobile version