Site iconSite icon Janayugom Online

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും വെടിവയ്പ്. നാലാം ദിവസത്തെ ഭീകരവിരുദ്ധ ഓപ്പറേഷനിടെയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെയും വെടിവച്ചു കൊന്നു.

ജുതാനയിലെ ഇടതൂർന്ന വനപ്രദേശത്ത് നാലോ അഞ്ചോ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ സ്ഥാനം കണ്ടെത്തിയെന്നുമാണ് വിവരം. 

ഹിരാനഗർ സെക്ടറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ജാഖോലെ ഗ്രാമത്തിന് സമീപമാണ് വെടിവയ്പ് ഉണ്ടായത്, ഞായറാഴ്ച നേരത്തെ വെടിവയ്പ് നടന്ന സ്ഥലമാണിത്. കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും നിലവിലെ റിപ്പോർട്ടുകള്‍ അനുസരിച്ച് ഇരുവിഭാഗവും തമ്മിൽ വെടിവയ്പ് തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version