കരിപ്പൂര്‍ വിമാനത്താവളം കാണാനായി കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് മലയുടെ മുകളില്‍ നിന്നും വീണ് മരിച്ചു. വെങ്കുളത്തെ വ്യൂ പോയിന്റിലാണ് അപകടമുണ്ടായത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റുമോര്‍ട്ടതിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളം കാണാൻ മലയുടെ മുകളില്‍ കയറി; താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

