Site iconSite icon Janayugom Online

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; 9 പേരെ കാണാതായി, കനത്ത മഴ മൂലം ചാർധാം യാത്ര നീട്ടിവച്ചു

ഇത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇന്ന് പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 9 തൊഴിലാളികളെ കാണാതായി. യമുനോത്രി ദേശീയ പാതയോരത്ത് സിലായ് മേഖലയിൽ പണി പൂർത്തിയാക്കിക്കൊണ്ടിരുന്ന ഒരു ഹോട്ടലിന് സമീപം 19 തൊഴിലാളികൾ തമാസിച്ചിരുന്ന ക്യാംപ് സൈറ്റ് മേഘവിസ്ഫോടനത്തിൽ ഒലിച്ചുപോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതിൽ 10 പേരെ രക്ഷപ്പെടുകയും 9 പേരെ കാണാതാവുകയുമായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ സംസ്ഥാന ഘടകത്തിൻറെ ഒന്നിലധികം സംഘങ്ങൾ, എസ്ഡിആർഎഫ്, പൊലീസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ഉത്തരകാശി ജില്ല മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. 

കനത്ത മഴ മൂലം ചാർധാം യാത്ര ഒരു ദിവസത്തേക്ക് നീട്ടിവച്ചതായും ആര്യ അറിയിച്ചു. ഉത്തരാഖണ്ഡിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽത്തന്നെ ഇന്നും നാളെയും ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Exit mobile version