Site iconSite icon Janayugom Online

‘വീടുകളില്ലാത്തവരുടെ പ്രശ്‌നം ഗൗരവമായി കാണുന്നു, ലൈഫ് പദ്ധതി മുന്നോട്ട് തന്നെ’: മുഖ്യമന്ത്രി

വീടുകളില്ലാത്തവരുടെ പ്രശ്‌നം സംസ്ഥാനം ഗൗരവമായാണ് കാണുന്നതെന്നും ലൈഫ് പദ്ധതിയിലൂടെ ഇനിയും വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം കൂട്ടിക്കലില്‍ ദുരിതബാധിതര്‍ക്ക് നിര്‍മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘വീടു നിര്‍മ്മിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ലൈഫ് പദ്ധതി ആവിഷ്‌കരിച്ചു. നാലു ലക്ഷത്തോളം വീടുകള്‍ അതിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. അവ കൊണ്ട് മാത്രം സര്‍ക്കാര്‍ തൃപ്തരല്ല. ഇനിയും വീടുകള്‍ നിര്‍മിച്ചു നല്‍കും. ജനങ്ങളാണ് പ്രധാനം, ആവുന്നത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ‘മനസുകൊണ്ടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ സഹജീവികളെ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ ലഭിച്ചു. വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നു. ജനങ്ങളെല്ലാം നല്ലവരാണ് എന്നാല്‍ ചിലര്‍ക്ക്് ആ മനസില്ല. പ്രത്യേക രീതിയിലുള്ള ദുഷ്ടമനസുള്ളവര്‍ നല്ല പദ്ധതികളെ തകര്‍ക്കാനുള്ള ശ്രമം നടത്തി. പരാതികള്‍ നല്‍കി, പല അന്വേഷണ ഏജന്‍സികളും വട്ടമിട്ട് പറന്നിട്ടും ഒന്നും സംഭവിച്ചില്ല. ലൈഫ് പദ്ധതി മുന്നോട്ടു തന്നെ.’- മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: cm pinarayi vijayan about life mis­sion project
You may also like this video

Exit mobile version