Site iconSite icon Janayugom Online

വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വികസനത്തിന്റെ ഗുണം അനുഭവിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമനാട്ടുകര നഗരസഭാ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനങ്ങൾക്കായി ആരും കാത്തുനിൽക്കേണ്ട അവസ്ഥ ഇത്തരം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകരുതെന്നും അതിദരിദ്ര മുക്തമായ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം അടുത്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.

കിഫ്ബി ഫണ്ടിൽ 13.25 കോടി രൂപ ചെലവിട്ടാണു 4151 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നഗരസഭയ്ക്കായി പുതിയ ആസ്ഥാനമന്ദിരം നിർമിച്ചത്. ചെത്തുപാലം തോടിന് സമീപം നഗരസഭ ഏറ്റെടുത്ത 1.02 ഏക്കറിലാണ് അത്യാധുനിക സൗകര്യത്തോടെ 4 നില കെട്ടിടം സ‌ജ്ജമാക്കിയത്.

Exit mobile version