Site iconSite icon Janayugom Online

പരിശീലനം വാണിജ്യമായി മാറുന്നു;ഡല്‍ഹി കോച്ചിംഗ് സെന്ററിലെ അപകടം രാജ്യസഭയില്‍

ഡല്‍ഹിയിലെ കോച്ചിംഗ് സെന്റററില്‍ ബേസ്‌മെന്റിലുണ്ടായ പ്രളയത്തില്‍ 3 വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ രാജ്യസഭയില്‍ ഹ്രസ്വകാല ചര്‍ച്ച നടത്തുകയാണെന്ന് രാജ്യസഭ ചെയര്‍പേഴ്‌സണ്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.”പരിശീലനം വാണിജ്യമായി മാറുകയാണ്.എപ്പോള്‍ നമ്മള്‍ പത്രം എടുത്താലും അതില്‍ ഒന്നോ രണ്ടോ പേജില്‍ അവരുടെ പരസ്യമായിരിക്കുമെന്നും ധന്‍ഖര്‍ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തും.25കാരായ ടാനിയ സോണി,ശ്രേയ യാദവ്,28കാരനായ മലയാളി വിദ്യാര്‍ത്ഥി നവീന്‍ ഡെല്‍വിന്‍ എന്നിവരാണ് ബേസ്‌മെന്റില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മുങ്ങിമരിച്ചത്.

റാവുസ് ഐ.എ.എസ് സ്റ്റഡി സര്‍ക്കിളിലെ വെള്ളം കയറിയ ബേസ്‌മെന്റ് ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിംഗ് സെന്ററിനോട് ചേര്‍ന്നുള്ള ലൈബ്രറി ആയി ഉപയോഗിക്കുകയായിരുന്നു.കോച്ചിംഗ് സെന്‍ര്‍ ഉടമസ്ഥന്റെയും മറ്റ് അധികാരികളുടെയും ഭാഗത്ത് നിന്ന് ഒന്നിലധികം വീഴ്ചകള്‍ സംഭവിച്ചതായി ഇതു വരെയുളള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish Summary;Coaching becomes com­mer­cial; acci­dent at Del­hi coach­ing cen­ter in Rajya Sabha
You may also like this video

Exit mobile version