Site iconSite icon Janayugom Online

“കോച്ചിംഗ് സെന്ററുകൾ മരണമുറികളാകുന്നു”: ഡൽഹി ദുരന്തത്തത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

delhidelhi

സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. കോച്ചിങ് സെന്ററുകളിലെ സുരക്ഷാലംഘനത്തെത്തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അധികാരികളെ വിമര്‍ശിച്ച കോടതി, സെന്ററുകള്‍ മരണ അറകളായി മാറുന്നുവെന്ന് അഭിപ്രായപ്പെട്ടു. അധികാരികള്‍ കുട്ടികളുടെ ജീവൻവെച്ച് കളിക്കുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവർ പറഞ്ഞു. 

ഡൽഹിയിൽ മാത്രം നൂറുകണക്കിന് കോച്ചിങ് സെന്ററുകളുണ്ട്. ഇത്തരത്തിലുള്ള കോച്ചിങ് സെന്ററുകൾക്ക് എന്തെല്ലാം നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

പരിശീലനകേന്ദ്രങ്ങളില്‍ വെന്റിലേഷനും സുരക്ഷിതമായ പ്രവേശന കവാടങ്ങളും പുറത്തുകടക്കലും ഉൾപ്പെടണം, കോടതി പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത എല്ലാ കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറേഷന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്ന് ഡസനോളം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുത്തരവിട്ട കോടതി, ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
ഡല്‍ഹിയിലെ മരണത്തില്‍ കോച്ചിംഗ് സെന്റർ ഉടമ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 

Eng­lish Sum­ma­ry: “Coach­ing cen­ters become dea th cham­bers”: Supreme Court slams Del­hi tragedy

You may also like this video

Exit mobile version