Site iconSite icon Janayugom Online

തീരദേശ ഹർത്താൽ ഇന്ന് അര്‍ധരാത്രി മുതൽ

കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 മണി വരെ തീരദേശ ഹർത്താൽ. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹർത്താൽ കേരളത്തിന്റെ തീരദേശമാകെ നിശ്ചലമാക്കും. 

തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് ഇറങ്ങില്ല. ഹാർബറുകളും ഫിഷ് ലാന്‍ഡിങ് സെന്ററുകളും മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കില്ല. എൽഡിഎഫും യുഡിഎഫും ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ലത്തീൻ സഭ, ധീവരസഭ, വിവിധ ജമാ-അത്തുകള്‍ തുടങ്ങിയവയും പിന്തുണ അറിയിച്ചിട്ടുണ്ട്.
തൊഴിലാളികൾ രാവിലെ ഒമ്പതിന് പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ പി പി ചിത്തരഞ്ജൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Exit mobile version