സപ്ലൈക്കോയിൽ ഇന്ന് വെളിച്ചെണ്ണ പ്രത്യേക വിലക്കുറവിൽ വിൽപ്പന നടത്തുന്നു. വിപണിയിൽ 529 രൂപ വിലയുള്ള 445 രൂപയ്ക്കും സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമായിരിക്കും നൽകുക. നാളെ മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തയും പ്രവർത്തനം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു.
വെളിച്ചെണ്ണയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയിൽ ഒരു ദിവസത്തേക്ക് കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ നൽകുന്നത്.

