Site iconSite icon Janayugom Online

സംസ്ഥാനത്ത് വെളിച്ചെണ്ണ വില റോക്കറ്റ് വേഗതയിൽ കുതിക്കുന്നു; നിലവിലെ വില 400ന് മുകളിൽ

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻ വർധനവ്. നിലവിൽ വില നാനൂറ് രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതോടെ ഹോട്ടൽ, കേറ്ററിംഗ്, ചെറുക്കിടപലഹാരക്കച്ചവടങ്ങൾ എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്. എണ്ണ വില കുതിക്കുന്നതോടെ ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ ആറ് മാസം കൊണ്ടാണ് വിലയിൽ ഇത്രയധികം വർധനവുണ്ടായത്. ആറ് മാസം മുൻപ് വെളിച്ചെണ്ണയുടെ വില 160 രൂപയായിരുന്നു. 

തേങ്ങയുടെ വിലയും വൻതോതിൽ വർധിക്കുകയാണ്. ഓണം കൂടി അടുത്തതോടെ വില 500 കടക്കുമോയെന്ന ആശങ്കയിലാണ് കച്ചവടക്കാർ. 

Exit mobile version