കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ P V രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് വൈദ്യന്‍ എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കുമെന്നും ആര്യവൈദ്യ ഫാര്‍മസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.