Site iconSite icon Janayugom Online

ശീത തരംഗം; കശ്മീർ താഴ്വരയില്‍ മൈനസ് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി

കശ്മീർ താഴ്വരയില്‍ മൈനസ് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി ശീത തരംഗം വരവായി. മഞ്ഞുകൊണ്ട് റോഡുകളും മരച്ചില്ലകളും നിറഞ്ഞിരിക്കുകയാണ് കശ്മീരില്‍. ഒക്ടോബർ മുതലാണ് ശൈത്യകാലം ആരംഭിച്ചത്. ശ്രീനഗറിൽ മൈനസ് 3.1 ​ഡി​ഗ്രി സെൽഷ്യസ് തണുപ്പ് ആണ് കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ മൈനസ് 5.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പ് ആയ അനന്ത്നാഗ് ജില്ലയിൽ മൈനസ് 4.4ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. എന്നാൽ, ജമ്മു മേഖലയിൽ താപനിലയിൽ കുറവ് അനുഭവപ്പെട്ടു. ജമ്മു നഗരത്തിൽ 9.8ഡി​ഗ്രി സെൽഷ്യസും ബനിഹാലിൽ ‑0.5ഡി​ഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.

Exit mobile version