Site icon Janayugom Online

മൈസൂരില്‍ കോളജ് വിദ്യാർത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

കോളജ് വിദ്യാർത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ചാമുണ്ഡി ഹിൽസ് കാണാന്‍ സുഹൃത്തിനൊപ്പം എത്തിയ വിദ്യാര്‍ത്ഥിനിയെ ആണ് സുഹൃത്തിനെ അടിച്ചുവീഴുത്തിയെ ശേഷം പീഢനത്തിനിരയാക്കിയത്. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇന്നലെ രാവിലെയോടെ ആണ് സംഭവം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ പെണ്‍കുട്ടി മെെസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ്. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

You may also like this video:

Exit mobile version