Site iconSite icon Janayugom Online

കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം; കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോളേജില്‍ നടക്കുന്ന എക്സിബിഷന് വേണ്ട സാധനങ്ങൾ വാങ്ങാന്‍ പോകവേയാണ് അപകടമുണ്ടായത്.

കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവിൽ ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ അപകടമുണ്ടായത്. റോഡിലേക്ക് മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങിയാണ് നിന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഡോൺ മരണപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. 

Exit mobile version