Site iconSite icon Janayugom Online

കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. പാലക്കാട് — കോഴിക്കോട് ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും സ്കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ലോറി സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്ത്.

Exit mobile version