Site iconSite icon Janayugom Online

പ്രൊഫ കോഴിശ്ശേരി ബാലരാമന്‍ അനുസ്മരണവും സാഹിത്യ പുരസ്ക്കാര സമര്‍പ്പണവും 22 ബുധനാഴ്ച കായംകുളത്ത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, കോളജ് അദ്ധ്യാപകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ മദ്ധ്യതിരുവിതാംകൂറിന്റെ കലാ-സാഹിത്യ സാംസ്ക്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ നിലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന പ്രൊഫ.കോഴിശ്ശേരി ബാലരാമന്‍ അന്തരിച്ചിട്ട് 21 വര്‍ഷം പൂര്‍ത്തിയാകുന്നു.

അദ്ദേഹത്തെ സ്മരിക്കുന്നതിനായി സിപിഐ കായംകുളം,ഭരണിക്കാവ് മണ്ഡലം കമ്മിറ്റികളും.പ്രൊഫ കേഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷനും ചേര്‍ന്ന് 21-ാമത് ചരമ വാര്‍ഷിക ദിനമായ 22 ബുധനാഴ്ച വൈകിട്ട് 5മണിക്ക് കായംകുളം കെപിഎസി തോപ്പില്‍ ഭാസി ആഡിറ്റോറിയത്തില്‍ അനുസ്മരണചടങ്ങ് സംഘടിപ്പിക്കുന്നു.
അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 2025ലെ പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ സാഹിത്യ പുരസ്ക്കാരം(15001രൂപയും, ശില്പവും, പ്രശസ്തി പത്രവും ) സാഹിത്യകാരനും,സംവിധായകനും,നടനുമായ മധുപാലിനും,പ്രദീപ് കോഴിശേരി യുവപ്രതിഭാ പുരസ്കാരം (5001 രൂപയും, ശില്പവും, പ്രശസ്കി പത്രവും) യുവസാഹിത്യകാരിയും,ചിത്രകാരിയുമായ കുമാരി കെ എസ് നിളയ്ക്കും നല്‍കുമെന്ന് കുമ്പളത്ത് മധുകുമാര്‍ ( ഫൗണ്ടേഷന്‍ സെക്രട്ടറി) അഡ്വ എ ഷാജഹാന്‍ ( സെക്രട്ടറി കെപിഎസി ) ഡോ പി കെ ജനാര്‍ദ്ദനക്കുറുപ്പ് ( ഫൗണ്ടേഷന്‍ രക്ഷാധികാരി ) എന്നിവര്‍ അറിയിച്ചു. ഡോ.കെ കൃഷ്ണദാസ് ചെയര്‍മാനും,ഡോ വി കൃഷ്ണകുമാറും, പ്രൊഫ കെ രേഖ എന്നിവര്‍ അംഗങ്ങളായുള്ള ജ‍ഡ്ജിംങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

 

അനുസ്മരണസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ സുകമാരപിള്ള അധ്യക്ഷത വഹിക്കും. അഡ്വ എ ഷാജഹാന്‍ പുരസ്ക്കാര പരിചയം നടത്തും. കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പാള്‍ ഡോ മുഹമ്മദ് താഹ, ആലപ്പുഴ സഹകരണ സ്പിന്നിംങ്മില്‍ ചെയര്‍മാന്‍ എ മഹേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ എ അജികുമാര്‍, കെപിസിസി അംഗം അഡ്വ യു മുഹമ്മദ്, സാഹിത്യകാരന്‍ ജനാര്‍ദ്ദനക്കുറുപ്പ് എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് സ്വാഗതവും, ഫൗണ്ടേഷന്‍ സെക്രട്ടറി കുമ്പളത്ത് മധുകുമാര്‍ കൃതജ്ഞതയും പറയും.

അഡ്വ എ എസ് സുനില്‍ (സിപിഐ കായംകുളം മണ്ഡലം കമ്മിറ്റി) അഡ്വ എന്‍ ശ്രീകുമാര്‍ ( സിപിഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി)ഡോ കെ ബി പ്രമോദ് കുമാര്‍ ( പ്രൊഫ കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ ) എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതിപ്രവര്‍ത്തിക്കുന്നു. പ്രൊഫ കോഴിശ്ശേരി ശാന്തകുമാരി (ചെയര്‍പേഴ്സണന്‍) കുമ്പളത്ത് മധുകുമാര്‍ ( സെക്രട്ടറി) പ്രൊഫ കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷനും പ്രവര്‍ത്തിക്കുന്നു.

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, പ്രൊഫ എരുമേലി പരമേശ്വരന്‍പിള്ള,ഡോ എം ലീലാവതി, പ്രൊഫ എം കെ സാനു, സി രാധാകൃഷ്ണന്‍, പ്രൊഫ. ഡി വിനയചന്ദ്രന്‍, പെരുമ്പടവം ശ്രീധരന്‍, പ്രൊഫ വി മധുസൂദനന്‍നായര്‍, ചെമ്മനം ചാക്കോ, ശ്രീകുമാരന്‍ തമ്പി, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ്മ, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍,ആലങ്കോട് ലീലാകൃഷ്ണന്‍, പി കെ ഗോപി, കുരീപ്പുഴ ശ്രീകുമാര്‍, ( സാഹിത്യ പുരസ്കാരം )കെ രേഖ ‚രാമപുരം ചന്ദ്രബാബു, ആര്‍ ലോപ, ആര്യാഗോപി, ആദിലാ കബീര്‍, സൂര്യാഗോപി, രാകേഷ്നാഥ്, ശാരദാ പ്രതാപ് ‚(യുവ പ്രതിഭാ പുരസ്കാരം )എന്നിവരാണ് മുന്‍ കാലങ്ങളിലെ പുരസ്കാര ജേതാക്കള്‍

Exit mobile version