Site iconSite icon Janayugom Online

യുപിയില്‍ നവരാത്രി ആഘോഷത്തിനിടെ വര്‍ഗീയ സംഘര്‍ഷം

ഉത്തര്‍പ്രദേശില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. ബഹ്‌റൈച്ച് ജില്ലയിലെ മന്‍സൂര്‍ സ്വദേശിയായ രാം ഗോപാല്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ദുര്‍ഗാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മന്‍സൂര്‍ ഗ്രാമത്തിലെ മഹാരാജ്ഗഞ്ച് ബസാറിലൂടെ കടന്നുപോയപ്പോഴായിരുന്നു സംഭവം. ഉച്ചത്തിലുള്ള സംഗീതം മുഴക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് സൽമാൻ എന്നയാൾ ഘോഷയാത്രക്ക് നേരെ വെടിയുതിർക്കുകയും മറ്റു ചിലർ കല്ലേറ് നടത്തുകയുമാണ് ഉണ്ടായതെന്ന് ഹാർദി പൊലീസ് പറഞ്ഞു.
കൊലപാതകത്തെത്തുടര്‍ന്ന്, പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ശക്തമായി. ആള്‍ക്കൂട്ടം കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാൻ ജില്ലാഭരണകൂടും നിര്‍ദേശം നല്‍കി. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഖര്‍പൂര്‍ ടൗണിലും മറ്റ് സ്ഥലങ്ങളിലും ഘോഷയാത്രകള്‍ റദ്ദാക്കി. 

ഘോഷയാത്രയില്‍ വച്ചിരുന്ന ഡിജെ ഓഫ് ചെയ്യാന്‍ മുസ്ലിം വിഭാഗം ആവശ്യപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ രാം ഗോപാല്‍ മിശ്രയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

Exit mobile version