വർഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ലെന്നും അതുകൊണ്ടു തന്നെ അവരുടെ വോട്ട് വേണ്ടെന്നും നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ്. എല്ലാ നല്ല മനുഷ്യരുടെയും വോട്ടുകൾ, എല്ലാ മനുഷ്യരുടെയും വോട്ടുകളും എൽഡിഎഫിന് വേണം. എന്നാൽ വർഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല. അപ്പോൾ പിന്നെ ആ പ്രശ്നം ഉദിക്കുന്നില്ല. വർഗീയ നിലപാടുള്ളവർ മനസിൽ നിന്ന് ആ വാർഗീയ വിഷം കളഞ്ഞ് മതനിരപേക്ഷ വാദികളായി ജനാധിപത്യത്തിന്റെ പാതയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ല; അവരുടെ വോട്ട് വേണ്ടെന്നും എം സ്വരാജ്

