Site iconSite icon Janayugom Online

നാവിക സേനക്ക് വേണ്ടിയുള്ള വാർത്ത വിനിമയ ഉപഗ്രഹം: സിഎംഎസ്‌ 03 ബഹിരാകാശം തൊട്ടു

നാവിക സേനക്ക് വേണ്ടിയുള്ള വാർത്ത വിനിമയ ഉപഗ്രഹം സിഎംഎസ്‌ 03 ബഹിരാകാശം തൊട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽ നിന്നും ഇന്ന് വൈകിട്ട്‌ 5.25നായിരുന്നു ഐഎസ്‌ആർഒ വിക്ഷേപണം നടത്തിയത്. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത്‌ കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും.

മാറ്റഭ്രമണപഥത്തിലേക്ക്‌ ഇത്രയും ഭാരമുള്ള ഉപഗ്രഹം ഇന്ത്യൻ മണ്ണിൽനിന്ന്‌ വിക്ഷേപിക്കുന്നത്‌ ആദ്യമാണ്‌. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03 അഥവാ ജിസാറ്റ് 7ആർ.

Exit mobile version