Site iconSite icon Janayugom Online

കലയെ പരിവർത്തനം ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ പങ്ക്: 
പി സന്തോഷ് കുമാര്‍

കലയെ പരിവർത്തനം ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ പങ്കാണ് ഉള്ളതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് അതുൽ കുമാർ അഞ്ജാൻ നഗർ (ആലപ്പുഴ ബീച്ചിൽ) സംഘടിച്ച പ്രതിഭാ സംഗമവും സമ്മാന ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാനങ്ങൾ പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് ശൈലി കാണാൻ കഴിയും. നാടിനെ പരിവർത്തനം ചെയ്യാൻ കലയ്ക്ക് കഴിയുമെന്നും സ്വാതന്ത്ര്യസമര കാലത്തും നവോത്ഥാന പോരാട്ടങ്ങളിലും അത് കാണാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിവിധ കലാ പ്രവര്‍ത്തകരെ വേദിയിൽ ആദരിച്ചു. പബ്ലിസിറ്റി കൺവീനർ സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ആർ പ്രദീപ് നന്ദി പറഞ്ഞു. വൈകിട്ട് ഏഴിന് കൊടമന നാരായണൻ നായർ സ്മാരക വായനശാല അവതരിപ്പിച്ച പാട്ടബാക്കി നാടകവും അരങ്ങേറി. നിറമേളം ബാലവേദി ജില്ല കലോത്സവ വിജയികളായ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സര വിജയികളായ വിദ്യാർത്ഥികളെയും സമ്മേളനത്തിൽ ആദരിച്ചു.

Exit mobile version