Site iconSite icon Janayugom Online

‘കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ കമ്യുണിസ്റ്റ് തീവ്രവാദി’; വി എസിനെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ പരാതി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെതിരെ പരാതി. മലപ്പുറം വണ്ടൂര്‍ പൊലീസ് ആണ് കേസെടുത്തത്. എസ്ഐ ഒ വണ്ടൂർ ഏരിയ സെക്രട്ടേറിയേറ്റ് അംഗമാണ് യാസിൻ. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ്, കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് യസീൻ ഫേസ്ബുക്കില്‍ കുറിച്ചത്. 

ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും യാസിൻ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ കൂടിയാണ് ഹമീദ് വാണിയമ്പലം. ഡിവൈഎഫ്ഐ വണ്ടൂർ മേഖല കമ്മിറ്റി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സഹോദര്യത്തോട് കൂടി ജീവിക്കുന്ന ജനങ്ങൾക്കിടയിൽ മതവിദ്വേഷം വളർത്തുന്നതിനും, വി എസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും, മരണാനന്തര ചടങ്ങുകൾ പോലും പൂർത്തീകരിക്കാത്ത സമയത്ത് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടന്നതെന്നാണ് ഡിവൈഎഫ്ഐ പരാതിയിൽ പറയുന്നു.

Exit mobile version