Site iconSite icon Janayugom Online

ചികിത്സാപിഴവുണ്ടായെന്ന പരാതി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി

casecase

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സാപിഴവുണ്ടായി എന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എസ് എച്ച് മെഡിക്കൽ സെന്ററിലെ യൂറോളജിസ്റ്റ് ഡോ. വി എസ് മനുവിനെതിരെയാണ് കേസ്. എബി ജെ ജോസ് തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

ഇക്കഴിഞ്ഞ ജൂലൈ 27 ന് രൂക്ഷമായ കിഡ്നി സ്റ്റോൺ അസുഖത്തെത്തുടർന്നാണ് എബി ജെ ജോസ് കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അടിവയറ്റിൽ അതിശക്തമായ വേദനയും കാല്‍ നിലത്ത് കുത്താൻ കഴിയാതെ വരികയുമായിരുന്നുവെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സ്കാനിംങിന് വിധേയമായെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നുമില്ലന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍.

ശരീരത്തില്‍ ക്രിയാറ്റിന്റെ അളവ് അപകടകരമാം വിധം വര്‍ധിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 2 ന് ഡിസ്ചാർജ് വാങ്ങി അന്നേദിവസം തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ യൂറോളജിസ്റ്റ് ഡോ. വിജയ് രാധാകൃഷ്ണന്റെ ചികിത്സാസഹായം തേടി. ഇവിടെ നടത്തിയ പരിശോധനയില്‍ സ്റ്റെന്റ് സ്ഥാപിച്ചിരിക്കുന്നത് ശരിയായ രീതിയിൽ അല്ലായെന്നും മൂത്രനാളിയിലുണ്ടായ ക്ഷതത്തിലൂടെ മൂത്രം വയറ്റിലെത്തുന്നുവെന്നും കണ്ടെത്തുകയായിരുന്നു. വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പുതിയ സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. അതേസമയം ട്യൂബിൽ നീക്കം ചെയ്യാനാവാത്തവിധം സ്റ്റോണിന്റെ ഒരു ഭാഗം തറച്ചു കയറിയിട്ടുണ്ടെന്ന് സ്കാനിംഗിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിനു തുടർച്ചയായി നിരീക്ഷണം വേണമെന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്. ചികിത്സാപിഴവ് വരുത്തിയതിനെതിരെ നടപടികൾ ഉണ്ടാകണമെന്നും ആശുപത്രികളിൽ രോഗികൾക്കുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സർക്കാർ പ്രത്യേക സംവീധാനം ഏർപ്പെടുത്തണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Com­plaint of med­ical mal­prac­tice: Chief Min­is­ter has ordered an inquiry against the doc­tor of the pri­vate hospital

You may also like this video

Exit mobile version