Site icon Janayugom Online

മീന്‍ പുഴുവരിക്കുന്നുവെന്ന് പരാതി: പരിശോധനയില്‍ പിടികൂടിയത് പഴകിയ ഇറച്ചി

മത്സ്യവ്യാപാര സ്ഥാപനത്തിൽ നിന്നും പുഴുവിനെ ലഭിച്ചെന്ന പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും കട്ടപ്പനയിലെ മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. മാർക്കറ്റിലെ സ്ഥാപനത്തിൽ പുഴുവരിയ്ക്കുന്ന മത്സ്യം വിൽക്കുന്നതായി പരാതി ലഭിച്ചെങ്കിലും പഴകിയ മത്സ്യം കണ്ടെത്താനായില്ല.എന്നാൽ ഐ.ടി.ഐ. ജങ്ഷനിൽ പ്രവർത്തിയ്ക്കുന്ന ഫ്രഷ് ചോയ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ ഇറച്ചി പരിശോധനയിൽ കണ്ടെടുത്തു. ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്തതിനാൽ കട അടപ്പിച്ചു.

ഇരുപതേക്കറിലെ ജീസസ് ഫിഷറീസിൽ നിന്നും 30 കിലോയോളം വരുന്ന പഴകിയ പന്നി ഇറച്ചി പിടികൂടി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. പുളിയൻമല റോഡിൽ ഇടശേരി ജംങ്ഷന് സമീപത്തെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ മത്സ്യം സൂക്ഷിച്ചത് കണ്ടെത്തിയെന്നും ഇവർക്ക് താക്കീത് നൽകിയെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

Eng­lish Sum­ma­ry: Com­plaint that the fish is rot­ting: Dur­ing the inspec­tion, stale meat was caught

You may also like this video

Exit mobile version