പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളയുടെ 2023–24 അക്കാദമിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിനായി പ്രത്യേക പരിപാടികളും സമയക്രമ കലണ്ടറും തയ്യാറായതായി സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന് വന്ന സംസ്ഥാനതല ത്രിദിന ശില്പശാലയിലാണ് സമഗ്ര ശിക്ഷ കേരളം, സ്റ്റാർസ് പദ്ധതികളുടെ ഘടന, നിർവഹണം എന്നിവ സംബന്ധിച്ച രൂപരേഖ കലണ്ടർ തയ്യാറായത്.
അധ്യയന വർഷത്തെ ഓരോ മാസവും പൂർത്തീകരിക്കേണ്ട അക്കാദമിക‑അക്കാദമികേതര പരിപാടികളുടെ ലക്ഷ്യങ്ങളും കുട്ടികളിൽ അതുണ്ടാക്കുന്ന പ്രതിഫലനങ്ങളും തുടർ പ്രവർത്തനങ്ങളും ശില്പശാല ചർച്ച ചെയ്തു. എസ്എസ്‍കെ അഡി. ഡയറക്ടർ ഷിബു ആർ എസ് ശില്പശാല ഉദ്ഘാടനം ചെയ്തു. അഡി. ഡയറക്ടർ ശ്രീകല കെ എസ്, സ്റ്റാർസ് കൺസൾട്ടന്റ് സി രാധാകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
English Summary: Comprehensive Education Kerala activities will be time bound
You may also like this video