മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി. ഫെഫ്ക സ്ഥാപകാംഗം ആയിരുന്നു ആഷിഖ് അബു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക മൗനം പാലിച്ചതിനെയും ആഷിഖ് അബു വിമർശിച്ചിരുന്നു. ഫെഫ്ക എന്നാൽ ഉണ്ണീകൃഷ്ണനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും പറയുകയുണ്ടായി. നയരൂപീകരണ സമിതിയിൽനിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഒരു സിനിമയുടെ നിർമാതാവിൽ നിന്നു ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടതു തികച്ചും അന്യായമായാണെന്ന് ആഷിഖ് അബു പറഞ്ഞു .
ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണു ലഭിച്ചത്. പരാതിയിൽ ഇടപെട്ട ഫെഫ്ക്ക തുകയുടെ 20 ശതമാനം കമ്മിഷനായി വേണം എന്നാവശ്യപ്പെട്ടു. വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു .