Site iconSite icon Janayugom Online

ഗാന്ധിയെ ഉപേക്ഷിച്ച് കോണ്‍ഗ്രസ്: ബിനോയ് വിശ്വം

binoy viswambinoy viswam

ഗാന്ധിയെ ഉപേക്ഷിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഭ്രാന്തിനെതിരെ നിലപാട് എടുത്തയാളാണ് ഗാന്ധി. വര്‍ണ്ണാശ്രമ അധര്‍മ്മത്തെ പുനസ്ഥാപിക്കാനുള്ള ഹിന്ദുത്വശക്തികള്‍ക്കെതിരായ പ്രതീകവും പ്രതിരോധവുമാണ് ഗാന്ധി. പക്ഷെ, ഗാന്ധിയെ കോണ്‍ഗ്രസിന് വേണ്ടാതായിരിക്കുന്നു. നമ്മള്‍ ഗാന്ധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജി ഇണ്ടന്‍തുരുത്തിമന സന്ദര്‍ശിച്ചതിന്റെ 99-ാം വാര്‍,ികവും സത്യാഗ്രഹ ശതാബ്ദി വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാതുര്‍വര്‍ണ്ണ്യ അദര്‍മ്മത്തിനെതിരെ പോരാടിയ ജനതയുടെ പിന്‍മുറക്കാര്‍ , കണ്ണില്‍ ചുണ്ണാമ്പെഴുതപ്പെട്ട, കബന്ധങ്ങളായി ദളവക്കുളത്തില്‍ വെട്ടിമൂടപ്പെട്ട പോരാളികളുടെ പിന്‍മുറക്കാരാണ് കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മഹത്തായ ഭരണഘടനയെ മാറ്റി പകരം ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ പ്രത്യയശാസ്ത്രമായ മനുസ്മൃതി ഭരണഘടനയാക്കാന്‍ പരസ്യമായി ശ്രമിക്കുകയാണ് ബിജെപി. പ്രാകൃതമായ ഈ വാദത്തിനെതിരെ ഭാരത ജനത ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂണിയന്‍ ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം പി, സി കെ ആശ എംഎല്‍എ, കെ അജിത്ത്, എം ജി ബാബുരാജ്, പി ജി ത്രിഗുണസെന്‍, സാബു പി മണലൊടി, കെ ഡി വിശ്വനാഥന്‍, ടി എന്‍ രമേശന്‍, പി സുഗതന്‍, ജയിംസ് തോമസ്, കെ എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: Con­gress aban­dons Gand­hi: Binoy Vishwam

You may also like this video

Exit mobile version