Site iconSite icon Janayugom Online

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള നടന്നതായി ആരോപണവുമായി കോണ്‍ഗ്രസ്

ബീഹാര്‍ നിയമസഭാതെര‍ഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോണ്‍ഗ്രസ്.പാര്‍ട്ടി ആസ്ഥാനത്ത് പ്ലാക്കാഡുകളുമായി പ്രവര്‍ത്തകര്‍.തെര‍ഞ്ഞെടുപ്പില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലാക്കാഡുകള്‍.ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു.

ബിഹാറില്‍സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വോട്ടെണ്ണലിൽ എൻഡിഎ സഖ്യം മുന്നേറ്റം നടക്കുന്നതിനിടെയാണ് കോൺ​ഗ്രസിന്റെ വോട്ടുകൊള്ള ആരോപണം. കോൺ​ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Exit mobile version