ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് ദോഷം ചെയ്‌തെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് നഷ്ടമായത് 9445 വോട്ടാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിൽ അതൃപ്തിയുണ്ട്. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് രാഹുൽ പ്രചാരണത്തിനിറങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനോട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കെപിസിസി നേതൃത്വം നിര്‍ദേശം നൽകിയെങ്കിലും ചെവികൊണ്ടിരുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ദോഷം ചെയ്‌തെന്ന് കോൺഗ്രസ് വിലയിരുത്തൽ; പാലക്കാട് കുറഞ്ഞത് പതിനായിരത്തോളം വോട്ടുകൾ

