Site iconSite icon Janayugom Online

സിപിഐ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് ആക്രമണം; പൊലീസ് കേസെടുത്തു

സിപിഐ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിമരം കോൺഗ്രസുകാർ എടുത്തുമാറ്റിയതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗത്തിന്റെുയും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിനെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. കോണ്‍ഗ്രസ് അതിക്രമത്തില്‍ സിപിഐ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് ഓഫീസിൽ നിന്നുണ്ടായ ശക്തമായ കല്ലേറിൽ പൊലീസുകാരടക്കം 25 പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ഉൾപ്പെടെയുള്ളവർക്ക് പരിക്കുണ്ട്. 

ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. കൊടിമരം തങ്ങളുടെ ഓഫീസിന് സമീപത്താണ് എന്നായിരുന്നു കോൺഗ്രസുകാരുടെ വാദം. എന്നാൽ കൊടിമരം റോ‍‍‍ഡരികിലെ പുറമ്പോക്കിലാണെന്ന് പൊലീസ് അവരെ ബോധ്യപ്പെടുത്തിയെങ്കിലും കോൺഗ്രസുകാർ വഴങ്ങിയില്ല. ഡിവൈഎസ്‌പിയും തഹസിൽദാരും ഇടപെട്ടിട്ടും പ്രശ്നം ഒത്തുതീർപ്പായില്ല. ഇതിനിടെ കൊടിമരം പിഴുതിട്ട കോൺഗ്രസുകാർ സിപിഐ പ്രവർത്തകർക്കും പൊലീസിനും നേരേ കല്ലേറ് നടത്തുകയായിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 

ചാരുംമൂട്ടിൽ സിപിഐ പതാകയും കൊടിമരവും തകർക്കുകയും സിപിഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത് കോൺഗ്രസ് ജില്ലാ നേതാക്കളുടെ ഒത്താശയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Congress attacks CPI activists; Police have reg­is­tered a case
You may also like this video

Exit mobile version