നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാടകീയ നീക്കം. 31 അകുലുട്ടോ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് എതിരാളിയായ ബിജെപി സ്ഥാനാർത്ഥിക്ക് എതിരില്ലാതെ വിജയം സമ്മാനിച്ചു.
സിറ്റിങ് എംഎല്‍എകൂടിയായ കസേതോ കിനിമിയാണ് ഇവിടെ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെകാഷെ സുമിയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയോട് കൂറുകാട്ടിയത്.
നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നേതാവും മുൻ നിയമസഭാംഗവുമായ കെകാഹോ അസുമിയെയാണ് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിനിമി വിജയിച്ചത്. കെകാഷെയുടെ പിന്മാറ്റത്തെക്കുറിച്ച് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നാഗാലാന്‍ഡിലെ 25 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. അകുലുട്ടോയില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ 24 സീറ്റുകളിലാവും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുക. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ എൻഡിപിപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. 60 അംസംബ്ലി മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടക്കുക.
English Sammury: BJP’s Kazheto Kinimi re-elected unopposed from Nagaland Akuluto after Congress candidate withdraws nomination