Site iconSite icon Janayugom Online

പത്തനംതിട്ട കവിയൂരില്‍ ബിജെപിക്ക് വേണ്ടി സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ച് വീഴ്ത്തി കോണ്‍ഗ്രസ്

പത്തനംതിട്ട കവിയൂരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ച് വീഴ്ത്തി കോണ്‍ഗ്രസ് .നാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ വിവരങ്ങല്‍ നേതാക്കള്‍ എഴുതിച്ചേര്‍ത്തതു മൂലമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പത്രിക നല്‍കാനായില്ല. ഇതോടെ കവിയൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ യുഡിഎഫിന് സ്ഥാനാർഥി ഇല്ലാതായി.

12-ാം വാർഡിൽ രാജ്കുമാറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പോസ്റ്ററുകൾ ഉൾപ്പെടെ അടിച്ച് രാജ്കുമാർ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ രാജ്കുമാറിന്റെ നാമനിർദേശപത്രികയിൽ നേതാക്കൾ ബോധപൂർവം തെറ്റായവിവരങ്ങൾ പൂരിപ്പിച്ച് നൽകുകയായിരുന്നു. ബിജെപിയെ സഹായിക്കാനായി സ്വന്തം സ്ഥാനാർഥിയെ യുഡിഎഫ് വഞ്ചിച്ചുവെന്ന ആരോപണം ശക്തമാണ്. 

Exit mobile version