കോൺഗ്രസ് പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള ഏഴ് ലോക്‌സഭാംഗങ്ങൾ ഇന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിപ്പെട്ടു. കെപിസിസി നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുകയാണെന്ന് വേണുഗോപാലിന്റെ വീട്ടിൽ നടന്ന യോഗത്തിൽ അവർ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് നടത്തന്ന ജില്ലാ-ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയ്ക്കായി സ്വന്തം നേതാക്കളുടെ പട്ടിക ഉണ്ടാക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. എംപിമാരായ രാഘവൻ, കെ മുരളീധരൻ എന്നിവർക്കെതിരെ കെപിസിസി നൽകിയ നോട്ടീസ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കീഴ്‍വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ് നോട്ടീസുകളെന്ന് പ്രതിനിധി സംഘം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം പിമാരും മുതിര്‍ന്ന നേതാക്കളുമായ രണ്ട് പേര്‍ക്ക് എതിരെ സ്വീകരിച്ച നടപടി അനുചിതമായി എന്നാണ് പൊതു വിലയിരുത്തല്‍. അതേസമയം ഇരു ഗ്രൂപ്പിലേയും നേതാക്കളാരും തന്നെ ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. വിഷയത്തില്‍ കെ മുരളീധരനും എം കെ രാഘവനും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള സമയം പോലും നല്‍കിയില്ല എന്നും കോണ്‍ഗ്രസിന് ഉള്ളില്‍ വികാരമുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം കെ രാഘവനും മുന്‍ കെ പി സി സി അധ്യക്ഷനായ കെ മുരളീധരനും നിലവില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
കെ മുരളീധരനും എം കെ രാഘവനും കെ സുധാകരന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കില്ല എന്ന് കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണ് എന്നും നേതാക്കള്‍ പറഞ്ഞു. ഏകപക്ഷീയമായ പാര്‍ട്ടി പുന:സംഘടന നിര്‍ത്തിവയ്ക്കണം എന്നാണ് ഇവരുടെ ആവശ്യം.
English Summary;Congress explosion in Delhi; MPs complaint to Venugopal
You may also like this video