Site iconSite icon Janayugom Online

കോൺഗ്രസ് പുനഃസംഘടനയിൽ സമുദായത്തെ തഴഞ്ഞു; കെപിസിസി അധ്യക്ഷനെ വേദിയിലിരുത്തി അതൃപ്‌തി അറിയിച്ച് കണ്ണൂർ രൂപതാ ബിഷപ്പ്

കോൺഗ്രസ് പുനഃസംഘടനയിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ കത്തോലിക്ക സഭ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വേദിയിലിരുത്തി കോൺഗ്രസ് പുനഃസംഘടനയിൽ ലത്തീൻ കത്തോലിക്ക സമുദായത്തിന് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്ന അതൃപ്തിയറിയിച്ച് കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല. കണ്ണൂർ രൂപതാ കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

 

‘കോൺഗ്രസിന്റെ പുതിയ സംസ്ഥാനസമിതി രൂപവത്കരിച്ചപ്പോൾ മൂന്ന് അംഗങ്ങളാണുള്ളത്. പക്ഷേ കണ്ണൂർ ഭാഗത്തുള്ള ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന കാര്യം സ്നേഹത്തോടെയും ആദരവോടെയും സംസ്ഥാന പ്രസിഡന്റിനോട് പറയുകയാണ്’ വേദിയിലിരിക്കുന്ന സണ്ണി ജോസഫിനെ നോക്കി ബിഷപ്പ് പറഞ്ഞു. എന്നാൽ പിന്നീട് സംസാരിച്ച സണ്ണി ജോസഫ് ഇതുസംബന്ധിച്ച പരാമർശമൊന്നും പ്രസംഗത്തിൽ നടത്തിയില്ല.

Exit mobile version