Site iconSite icon Janayugom Online

ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്ന് ഇ പി ജയരാജന്‍

രാജ്യത്ത് ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ(എം)നേതാവും, മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍.ബീഹാറില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ബീഹാറില്‍ കോണ്‍ഗ്രസ് സീറ്റിനായി വിലപേശുകയാണെന്നും ജയരാജന്‍ പറഞ്ഞു.കേരളത്തില്‍ ആറുംമാസം കഴിഞ്ഞ് ഭരണം മാറുമെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. തപസ്സ് ചെയ്താലും കോണ്‍ഗ്രസ്തിരിച്ചുവരില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അദ്ധ്യായം അടഞ്ഞു കഴിഞ്ഞതായും ജയരാജന്‍ വ്യക്തമാക്കി.

ഷാഫി പറമ്പില്‍ എംപിയുടേത് അഹങ്കാരവും ധിക്കാരവും താന്‍ പ്രമാണിത്തവുമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശം സംഘര്‍ഷം ഉണ്ടാക്കലായിരുന്നു.ലീഗിനെ ഏല്‍പ്പിച്ച് കലാപത്തിന് ശ്രമിച്ചു. കോണ്‍ഗ്രസ് എത്തിയത് വടിയും ആയുധങ്ങളുമായാണെന്നും എംപിയുടേത് അഭിനയമായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ശബരിമലയില്‍ നടന്നത് മഹാ കള്ളത്തരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനുമുമ്പ് ഏതെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. ഇപ്പോഴാണ് ആ കൊള്ള കണ്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version