Site iconSite icon Janayugom Online

രാജ്യത്ത് കോൺഗ്രസ്‌ ബിജെപിക്ക് കൂട്ട് നിൽക്കുന്നു: ടി ടി ജിസ്‌മോൻ

jismon 1jismon 1

രാജ്യത്ത് കോൺഗ്രസ് ബി ജെ പിയുടെ ആരാജകത്വ ഭരണത്തിന് കൂട്ട് നിൽക്കുകയാണെന്നും കോൺഗ്രസ്‌ പാർട്ടിയിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതെ ആയെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നനണി സ്ഥാനാർഥി ഡോ ടി എം തോമസ് ഐസകിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം കോന്നിയിൽ നടന്ന എൽ ഡി വൈ എഫ് മാർച്ച് സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് നാം അവകാശപെടുമ്പോഴും അരാജകത്വം നിറഞ്ഞ ഇന്ത്യയിൽ ഈ വരുന്ന തിരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്. ബി ജെ പിയിലേക്ക് ആളുകളെ സ്പോൺസർ ചെയ്യുന്ന ശക്തിയായി കോൺഗ്രസ് മാറി.

രാജ്യം ഫെഡറൽ സംവിധാനത്തിൽ മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ആണ് ഈ പാർലമെന്റ് തിരഞ്ഞെടുപ്പ്. കോൺഗ്രസിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതെയായി എന്നും അദ്ദേഹം കൂട്ടിചേർത്തു. എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് എസ് അധ്യക്ഷത വഹിച്ചു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, എൽ ഡി വൈ എഫ് നേതാക്കളായ വിനീത്, പ്രദീപ്‌ കോന്നി, ഹനീഷ് കൊല്ലൻപടി,ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം അനീഷ് പ്രമാടം, ജോബി ടി ഈശോ, ജെയ്സൺ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ് രേഷ്മ മറിയം തുടങ്ങിയവർ സംസാരിച്ചു. വകയാറിൽ നിന്നും ആരംഭിച്ച റാലി കോന്നിയിൽ സമാപിച്ചു.

Eng­lish Sum­ma­ry: Con­gress is sup­port­ing BJP in the coun­try: TT Jismon

You may also like this video

Exit mobile version