Site iconSite icon Janayugom Online

സതീശന്റെ മണ്ഡലമായ പറവൂരില്‍ കോണ്‍ഗ്രസ് — ജമാ അത്തെ ഇസ്ലാമിക സഖ്യം; പ്രതിഷേധമായി നിരവധിപേര്‍ കോണ്‍ഗ്രസ് വിടുന്നു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി പരസ്യ സഖ്യത്തില്‍. ചിറ്റാറ്റുകര പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടെ ഏഴ് വാര്‍ഡുകളില്‍ ജമാ അത്തെ ഇസ്ലാമി ബന്ധമുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിന്റെ ഈ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ചിറ്റാട്ടുകരയില്‍ നിരവധിപേര്‍ പേര്‍ പാര്‍ട്ടി വിടുകയാണ്. കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് റിബലായി മത്സരരംഗത്തുമുണ്ട്. ഇവിടെ 9 , 18 വാർഡുകളിൽ ജമാ അത്തെ സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് വോട്ട് ചെയ്യും. മറ്റിടങ്ങിൽ തിരിച്ചും. ഒൻപതാം വാർഡിൽ യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് ജമാ അത്തൈ ഇസ്ലാമി നേതാവ് കെ കെ നാസറിനെയാണ്. വെൽഫെയർ പാർട്ടി പരിപാടികളിലെ കോർഡിനേറ്ററാണ് നാസർ.

വാർഡ് ഒമ്പതിൽ ജമാ അത്തൈ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത വായ്പാ സംഘം സെക്രട്ടറി ഷെറീന ടീച്ചറാണ് അവിശുദ്ധ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സഖ്യം പരസ്യമായാണെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കുന്നു.നിയമസഭ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി വോട്ട് തനിക്ക് ഉറപ്പാക്കാനായി വി ഡി സതീശൻ തന്നെ സഖ്യം ഉറപ്പാക്കുകയായിരുന്നു. അവിശുദ്ധ സഖ്യത്തിനെതിരെ കോൺഗ്രസിലും മുന്നണിയിലും പ്രതിഷേധം ശക്തമാണ്. കോൺഗ്രസ് വാർഡ് പ്രസിഡന്റായ സി എഫ് ഹംസയും, മുസ്ലിം ലീഗിലെ ഷെറീന അബ്ദുൾ വഹാബും വിമതരായി മത്സര രംഗത്തെത്തി.പറവൂർ നിയമസഭ മണ്ഡല പരിധിയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന സാഹചര്യം നിലവിലുണ്ട്. 7 വാർഡുകളിൽ ജമാ അത്തെ ബന്ധം ഉള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സര രംഗത്തുള്ളതെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത് 

Exit mobile version