Site iconSite icon Janayugom Online

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി വി പത്മരാജൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി വി പത്മരാജൻ അന്തരിച്ചു. 94 വയസ്സായിരുന്നു. കെ. കരുണാകരൻ, എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. ധനം, കയർ, ദേവസ്വം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി എ, ബി എൽ ബിരുദങ്ങൾ നേടി.

1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് സി വി പത്മരാജന്റെ കാലത്താണ്. 1983ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായി. 1982‑ൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി വി പത്മരാജൻ, ആദ്യ ഊഴത്തിൽ തന്നെ മന്ത്രിയായി. കെ കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു.

Exit mobile version