Site iconSite icon Janayugom Online

കോൺഗ്രസ് നേതാക്കൾ ക്ഷണിച്ചില്ല; യുഡിഎഫ് കൺവെൻഷനിൽ നിന്നും വിട്ടു നിന്ന് പാണക്കാട് കുടുംബം

കോൺഗ്രസ് നേതാക്കളുടെ അവഗണനയെ തുടർന്ന് യുഡിഎഫ് കൺവെൻഷനിൽ നിന്നും വിട്ടു നിന്ന് പാണക്കാട് കുടുംബം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിക്കലി തങ്ങൾ ഹജ്ജിൽ പങ്കെടുക്കാനായി വിദേശത്താണ്. എന്നാൽ പകരം പങ്കെടുക്കേണ്ട പാണക്കാട് കുടുംബാംഗം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി തങ്ങൾ ജില്ലയിൽ ഉണ്ടായിരുന്നിട്ടും കൺവെൻഷൻ ബഹിഷ്‌കരിച്ചു. കോൺഗ്രസ് നേതാക്കൾ ക്ഷണിക്കാത്തതിനെ തുടർന്നാണ് പാണക്കാട് കുടുംബം കൺവെൻഷൻ ബഹിഷ്‌ക്കരിച്ചതെന്നാണ് സൂചന. 

പി വി അൻവർ വിഷയം പരിഹരിക്കുന്നതിൽ വി ഡി സതീശന് വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ആരോപണമുന്നയിച്ചിരുന്നു. അതേസമയം, യുഡിഎഫ് കൺവെൻഷനിൽ പികെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. കാരണം മലപ്പുറം ജില്ലയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പ്കളിലും പാണക്കാട് കുടുംബത്തിലെ അംഗങ്ങൾ പങ്കെടുക്കാത്ത ഒരു പരിപാടികൾ പോലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

Exit mobile version