Site iconSite icon Janayugom Online

സിഎഎ റദ്ദാക്കുമെന്ന ഭാഗം ഒഴിവാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക

CongressCongress

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സിഎഎ റദ്ദാക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ പുറത്തിറക്കുന്നതിനു തൊട്ടുമുമ്പ് നേതാക്കള്‍ ഇടപെട്ട് ആ ഭാഗം വെട്ടിമാറ്റിയതായി റിപ്പോര്‍ട്ട്. പകരം ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ ജനദ്രോഹനിയമങ്ങളും റദ്ദാക്കുമെന്നു കൂട്ടിചേര്‍ക്കുകയാണുണ്ടായത്.

പ്രകടന പത്രികയുടെ അവസാന ഡ്രാഫ്റ്റില്‍ സി.എ.എ റദ്ദാക്കുമെന്ന പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം, ഓരോ നിയമങ്ങളും പ്രത്യേകം പട്ടികപ്പെടുത്തേണ്ടെന്നും അങ്ങനെ സിഎഎ റദ്ദാക്കുമെന്ന പരാമര്‍ശം വെട്ടിമാറ്റുകയുമാണ് ഉണ്ടായതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സിഎഎ മാത്രമല്ല, എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്നാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് സിഎഎ റദ്ദാക്കുമെന്ന പരാമര്‍ശം ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രിക തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗങ്ങള്‍ തടിതപ്പാനായി പറയുന്നത് 

തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന സിഎഎയെ കുറിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കൃത്യമായ നിലപാടില്ലാത്തത് ചര്‍ച്ചയായിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ കടുത്ത അമര്‍ഷത്തിലുമാണ്

Eng­lish Summary:
Con­gress man­i­festo omits part of CAA repeal

You may also like this video:

Exit mobile version