Site iconSite icon Janayugom Online

അനധികൃത സ്വത്ത് സമ്പാദനം; കർണാടകയിൽ കോൺഗ്രസ്സ് എംഎൽഎ അറസ്റ്റിൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടകയിലെ കോൺഗ്രസ്സ് എംഎൽഎ കെസി വീരേന്ദ്ര അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിക്കിമിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

12 കോടി രൂപയുടെ അനധികൃത സ്വത്താണ് ഇദ്ദേഹത്തിൻറെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തിയത്. കൂടാതെ ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും എംഎൽഎയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിൻറെ 17 ബാങ്ക് അക്കൌണ്ടുകളും ഇഡി ഫ്രീസ് ചെയ്തിരിക്കുകയാണ്.

വീരേന്ദ്ര നിരവധി ഓൺലൈൻ ബെറ്റിംഗ് ആപ്പുകളും പ്രവർത്തിപ്പിച്ചിരുന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. സിക്കിമിൽ ഒരു ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിനെടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്ര അറസ്റ്റിലായത്. 

Exit mobile version