ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി വി അൻവറിനെ തള്ളി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകും. ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സീറ്റിനായി അവകാശവാദം ഉന്നയിച്ച വി എസ് ജോയിയെ അനുനയിപ്പിക്കാൻ ആണ് നീക്കം. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് മുസ്ലിം ലീഗിനും താൽപര്യമില്ലെന്നാണ് സൂചന.
അൻവറിനെ തള്ളി കോൺഗ്രസ്; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകും

