പോപ്പുലര്‍ ഫ്രണ്ടിനെ പോലെ കോണ്‍ഗ്രസിനേയും നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടക ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിന്‍ കുമാര്‍ കട്ടീല്‍. കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം നശിപ്പിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് ബോധ്യമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.പിഎഫ്ഐ, എസ്ഡിപിഐ .(സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), കെഎഫ്ഡി (കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി) തുടങ്ങിയ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സഹായം നല്‍കുന്നുണ്ട്.
അതിനാല്‍ കോണ്‍ഗ്രസിനെ രാജ്യത്ത നിന്ന് നിരോധിക്കണം. അല്ലെങ്കിലത് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണ്.അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ച പശ്ചാത്തലത്തിലാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നുഅതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ. ശിവകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടന്നിരുന്നു. ഈ സംഭവവുംഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താനുള്ള ബിജെപി പദ്ധതിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
English Summary:
Congress should also be banned in the country: Karnataka BJP president
You may also like this video: